തിരുവനന്തപുരം: മണ്ണാർകാട്ട് മുസ്ലീം ലീഗ് പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയറ്റംഗം പന്ന്യന് രവീന്ദ്രന്. കുറ്റവാളികൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.സഫീറിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഐയാണെന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചിരുന്നു.
പോലീസ് പാർട്ടിയുടെ പണി ചെയ്യേണ്ടെന്ന് ചില സ്ഥലങ്ങളിൽ പോലീസ് യജമാന സ്നേഹം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർട്ടിയിൽ പോലീസുകാർ ചേരേണ്ടെന്നും യജമാന പണി ചെയ്തവർ ഇപ്പോൾ എവിടെ എന്ന് ചിന്തിക്കമെന്നും പന്ന്യൻ പറഞ്ഞു.