11 °c
San Francisco

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്....

Read more

അഭിമന്യൂ വധക്കേസില്‍ യു.എ.പി.എ ചുമത്തില്ല

തിരുവനന്തപുരം: അഭിമന്യൂ വധക്കേസില്‍ യു.എ.പി.എ (നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്നതിനുള്ള നിയമം) ചുമത്തില്ലെന്ന് പോലീസ്. യു.എ.പി.എ ചുമത്താന്‍ മതിയായ തെളിവികളില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഡയറക്ടര്‍ ജനറല്‍ ഓഫ്...

Read more

സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പിന്നില്‍ നിന്ന് കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കൂത്താട്ടുകുളം: പൈറ്റക്കുളത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കാര്‍ ഇടിച്ചു മരിച്ചു. അമ്മയ്‌ക്കൊപ്പം സഞ്ചരിക്കവെ പിന്നില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. വടകര പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ...

Read more

കനത്ത മഴ; മലപ്പുറത്തും, ഇടുക്കിയിലും നാളെ അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇതിന് പകരമായി മറ്റൊരു...

Read more

യുഡിഎഫിന്‍റെ സീപ്ലെയിന്‍ പദ്ധതി കേരളം ഉപേക്ഷിച്ചു, ചിലവിട്ട തുകയെക്കുറിച്ച് കണക്കെടുപ്പിന് നിര്‍ദേശം

ആലപ്പുഴ: യു.ഡി.എഫ് സര്‍ക്കാര്‍ 15 കോടിയോളം ചിലവാക്കിയ  ജലവിമാന പദ്ധതി സർക്കാർ  ഉപേക്ഷിച്ചു.  കൂട്ടിയ ഉപകരണങ്ങള്‍ പല പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നൽകാൻ സർക്കാർ ഉത്തരവായി. മത്സ്യതൊഴിലാളികളുടെ എതി‍ർപ്പാണ്...

Read more

സംസ്കൃത സംഘവുമായി ബന്ധമില്ല, രാമായണ മാസാചരണ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോടിയേരി

തിരുവനന്തപുരം :  സിപിഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാമായണമാസം എന്ന...

Read more

അഭിമന്യു ലൈബ്രറിയിലേക്ക് നായനാരുടെ പുസ്തക ശേഖരത്തില്‍ നിന്നും ബുക്കുകള്‍, വാഗ്ദാനങ്ങളുമായി കെ.ആര്‍ മീരയും ഡിസി ബുക്സും

കണ്ണൂര്‍: അഭിമന്യുവിന്റെ സ്വപ്നമായ ഗ്രന്ഥശാലയിലേക്ക് ഇ കെ നായനാരുടെ പുസ്തക ശേഖരത്തില്‍ നിന്നും അഭിമന്യു സ്മാരക ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുമെന്ന് ഭാര്യ ശാരദ ടീച്ചര്‍. ഒറ്റമുറി...

Read more

രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്. 50 ശതമാനം ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉദ്ദേശിച്ചുള്ള കോളെജിന് കേന്ദ്രാനുമതി ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എഴുപത്...

Read more

പ്രീത ഷാജി : പ്രശ്നപരിഹാര നിർദേശങ്ങൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്ന് കോടതി

കൊച്ചി: കളമശേരിയിലെ പ്രീത ഷാജിയുടെ വീടിന്റെ ജപ്തി തടസപ്പെട്ടതിൽ സംസ്ഥാന സർക്കാരിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്നു ഹൈക്കോടതി ഓർമിപ്പിച്ചു....

Read more

കഞ്ചിത്തണ്ണി തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍

ഇടുക്കി: മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കഞ്ചിത്തണ്ണി തോട്ടിലെ കരയ്ക്കടിഞ്ഞു. മനുഷ്യന്റെ കാല്‍ഭാഗം മാത്രമാണ് കരയ്ക്കടിഞ്ഞത്. അഴുകിയ നിലയില്‍ കണ്ടെത്തിയ കാല്‍ഭാഗം സ്ത്രീയുടേതാണെന്ന് സംശയിക്കപ്പെടുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അവശിഷ്ടം...

Read more

സ്വര്‍ണ വില ഇടിഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 22,600 രൂപയാണ് പവന്റെ...

Read more

ലാലേട്ടാ നിങ്ങള്‍ നിരാശപ്പെടുത്തി, എങ്കിലും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്: ഡബ്ല്യുസിസി

കൊച്ചി: അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമെന്ന് സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഏതൊരു സംഘടനയും...

Read more

ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ശക്തമായ തിരയെ തുടര്‍ന്ന് കഠിനംകുളം പുതുക്കുറിച്ചിയില്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമയാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൈറസ്...

Read more

സഭയിലെ ലൈംഗിക പീഡനം: മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യം തള്ളി

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളായ മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. സോണി...

Read more

ഇന്ധനവിലയിലെ കുതിപ്പ്: കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാനൊരുങ്ങുന്നു കെഎസ്ആര്‍ടിസി. ഇലക്ട്രിക് ബസുകള്‍ വാടകയ്‌ക്കെടുത്തതിനു പിന്നാലെയാണ് 15,000 ബസുകള്‍ കൂടി വാടകയ്‌ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി പദ്ധതിയിടുന്നതെന്ന് എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു....

Read more

പുറത്തേക്ക് കടക്കാനുള്ള ബിഷപ്പിന്റെ നീക്കത്തിന് തടയിട്ട് പോലീസ്; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

കോട്ടയം: പീഡനവുമായി ബന്ധപ്പെട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ശക്തമാക്കി. അതേസമയം, വിദേശ രാജ്യങ്ങളില്‍...

Read more

വിജിലന്‍സ് കേസ് റദ്ദാക്കണം; തോമസ് ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം. പി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതുമായി...

Read more

കാട്ടാനയുടെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ മരിച്ചു

രാജാക്കാട്: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ശാന്തന്‍പാറയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി കുമാറാണ് മരിച്ചത്. രാജാക്കാട്ടെ റിസോര്‍ട്ടിലെ ജീവനക്കാരനാണ് കുമാര്‍. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം റിസോര്‍ട്ടിലേക്ക്...

Read more

ഷൊര്‍ണൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചരക്ക് തീവണ്ടി പാളം തെറ്റി. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഗാര്‍ഡ് റൂം മൂന്നു ബോഗികളും പൂര്‍ണമായും പാളംതെറ്റി. ഷൊര്‍ണൂരില്‍...

Read more

ജെസ്‌നയ്ക്ക് പിന്നാലെ വീണ്ടും തിരോധാനം; മലപ്പുറത്ത് നിന്നും പെണ്‍കുട്ടിയെ കാണാതായിട്ട് 15 ദിവസം

മലപ്പുറം: ജെസ്‌നയുടെ തിരോധാനത്തിന് പിന്നാലെ മലപ്പുറത്ത് നിന്നും പെണ്‍കുട്ടിയെ കാണാതായി. എടരിക്കോട് കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ ആതിര(18)യെ ആണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ 27-നാണ് കോട്ടയ്ക്കലിലെ കംപ്യൂട്ടര്‍ സെന്ററിലേക്കെന്നു...

Read more

വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ വേണമെന്ന പരാതിക്കാരിയുടെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ ജില്ലയിലെ വനിതാ ജഡ്ജിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ്...

Read more

ഇലപ്പള്ളിക്ക് സമീപം ഉരുള്‍പൊട്ടി

മൂലമറ്റം: ഇടുക്കി മൂലമറ്റം ഇലപ്പള്ളിക്ക് സമീപം ഉരുള്‍പൊട്ടി. ചൊവ്വാഴ്ച രാത്രിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടി ഒഴുകിയ വെള്ളവും പാറക്കൂട്ടവും നിറഞ്ഞതിനാല്‍ വാഗമണ്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു.

Read more

സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി ഈടാക്കരുത്-ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി ഈടാക്കരുതെന്ന് ഹൈക്കോടതി. ഒന്നാം വര്‍ഷ മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ...

Read more

അഭിമന്യു വധം; പിടിയിലായവര്‍ പ്രധാന പ്രതികളെന്ന് പോലീസ്

കൊച്ചി: അഭിമന്യു വധക്കേസില്‍ പിടിയിലായവരെല്ലാം പ്രധാന പ്രതികളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്. രണ്ടുദിവസത്തിനുള്ളില്‍ ഒരുപ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തും. മറ്റു പ്രതികളെക്കുറിച്ച് സൂചന...

Read more

വൈദികരുടെ പീഡനങ്ങളെ ന്യായീകരിച്ച് സഭാ മാസികയില്‍ ലേഖനം

കോഴിക്കോട്: വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദം കത്തിനില്‍ക്കുമ്പോള്‍ വൈദികരെ ന്യായീകരിച്ച് സഭാ പ്രസിദ്ധീകരണം. കത്തോലിക്ക സഭയിലെ സന്യാസി സമൂഹമായ കപ്പൂച്ചിയന്‍ വൈദികരുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണമായ 'ഇന്ത്യന്‍ കറന്റ്സിലാണ്' വൈദികരെ...

Read more

എറണാകുളം, വയനാട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും നാളെ അവധി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും ജില്ല കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. പകരം...

Read more

കനത്ത മഴ; മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

കൊച്ചി: മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. 1....

Read more

കനത്ത മഴ; കോട്ടയം, ഇടുക്കി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി....

Read more

പി.വി. അന്‍വറിന്റെ തടയണ പൊളിക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്ന് ഹൈകോടതി. ചീങ്കണ്ണിപാറയില്‍ അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച തടയണ രണ്ടാഴ്ചക്കകം പൊളിച്ച് മുഴുവന്‍ വെള്ളവും...

Read more

അഭിമന്യുവിന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ കൈയ്യിലൊരു പുസ്തകം കരുതൂ..ആ സ്വപ്നം യാഥാർഥ്യമാകട്ടെ

നാട്ടില്‍ ഒരു വായനശാല വേണമെന്ന അഭിമന്യുവിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാനൊരുങ്ങി വട്ടവട പഞ്ചായത്ത്. അഭിമന്യുവിന്‍റെ വീട്ടില്‍ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ എത്തുന്നവര്‍ കൈയ്യില്‍ ഒരു പുസ്തകം കരുതണം എന്നും...

Read more

നഴ്‌സുമാരുടെ മിനിമം വേതനം :സര്‍ക്കാര്‍ നടപടികളില്‍ ആശുപത്രി ഉടമകള്‍ക്ക് അനുകൂലമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പുതുക്കിയ മിനിമം വേതനം നടപ്പാക്കിയില്ലെങ്കിൽ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഹൈകോടതി. കേരളാ പ്രൈവറ്റ് മാനേജ്മെന്‍റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി...

Read more

കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യുവിന്റെ കൊലപാതകം...

Read more

അഭിമന്യു വധ ഗൂഡാലോചനയില്‍ കൈവെട്ടു കേസിൽ സംശയിച്ച രണ്ട് എന്‍.ഡി.എഫുകാര്‍

കൊച്ചി: അഭിമന്യു വധിക്കാന്‍  അധ്യാപകന്റെ കൈവെട്ടിയ കേസിലെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പേരുടെ നേതൃത്വത്തിലുള്ള സംഘം നെട്ടൂർ കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയതായി വിവരം. എന്നാൽ ഇവർ അഭിമന്യുവിനെതിരായ...

Read more

നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൂത്താട്ടുകുളം: നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കൂത്താട്ടുകുളം കുളങ്ങരയില്‍ ജിമ്മി കെ.തോമസ്- മിനി ദമ്പതികളുടെ ഇളയമകന്‍ ജോമോന്‍ ജിമ്മിയാണ് (14) മരിച്ചത്. കൂത്താട്ടുകുളം ബാപ്പുജി...

Read more

ഭൂപ്രശ‌്നങ്ങൾ പരിഹരിക്കാൻ കലക്ടർമാരുടെ യോഗം, ഈ വര്‍ഷം 50,000 പട്ടയം കൂടി

തിരുവനന്തപുരം :  സംസ്ഥാനത്ത‌് ഈവർഷം 50,000 പേർക്കുകൂടി പട്ടയം നൽകാൻ, ഭൂപ്രശ‌്നങ്ങൾ പരിഹരിക്കാൻ ചേർന്ന കലക്ടർമാരുടെ യോഗം തീരുമാനിച്ചു. അർഹരായവർക്ക‌് പട്ടയം നൽകാൻ കഴിയുംവിധം ഭൂമിയുമായി ബന്ധപ്പെട്ട...

Read more

സംസ്കൃത സംഘങ്ങള്‍ വഴി സംസ്ഥാന വ്യാപകമായി രാമായണമാസാചരണം സംഘടിപ്പിക്കാന്‍ സിപിഎം

തിരുവനന്തപുരം: പാര്‍ട്ടി നിയന്ത്രണത്തില്‍ ഉള്ള സംസ്കൃത സംഘങ്ങള്‍ വഴി സംസ്ഥാന വ്യാപകമായി രാമായണമാസാചരണം സംഘടിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു. അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും മറ്റും സംഘടിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി...

Read more

പുതിയ തന്ത്രം: ഗവാസ്‌കറോട് മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചതില്‍ ഗവാസ്‌കറോട് മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍. ഇക്കാര്യം എഡിജിപിയുടെ അഭിഭാഷകന്‍ ഗവാസ്‌കറുടെ അഭിഭാഷകനെ അറിയിച്ചു. എന്നാല്‍ ഗവാസ്‌കര്‍ അനുകൂലമായ മറുപടി...

Read more

ജെഎന്‍യുവിനെ നിരസിച്ച് അംബാനിയുടെ സ്ഥാപനത്തെ ശ്രേഷ്ഠസിംഹാസനത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍

തിരുവനന്തപുരം: പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പേ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. "ഭൂമിയില്‍ ഇനിയും...

Read more

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയര്‍ന്നത്. 22,800 രൂപയാണ്...

Read more

അമ്മ പ്രസിഡന്റിന്റെ വാക്കുകള്‍ സത്യമല്ല; മോഹന്‍ലാലിന്റെ വാദങ്ങള്‍ തള്ളി പത്മപ്രിയ

അമ്മ സംഘടനയില്‍ ജനാധിപത്യമുണ്ടെന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ സത്യമല്ലെന്ന് പത്മപ്രിയ. നടിമാരില്‍ രണ്ട് പേരുടെ രാജി ലഭിച്ചില്ലെന്നുമടക്കമുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദങ്ങളെയാണ് നടി പത്മപ്രിയ തള്ളിയത്. അമ്മയില്‍...

Read more

മിസ്ഡ് കോളിലൂടെ പണം തട്ടല്‍; പിന്നില്‍ ബൊളീവിയന്‍ കമ്പനികള്‍

തൃശ്ശൂര്‍: മിസ്ഡ് കോളിലൂടെ നിരവധി മലയാളികളുടെ പണം തട്ടിയത് ബൊളീവിയന്‍ കമ്പനികളാണെന്ന് കണ്ടെത്തല്‍. ബൊളീവിയോ യിയോ, നിയുവെറ്റല്‍ എന്നീ കമ്പനികളുടെ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോള്‍ വന്നതെന്ന്...

Read more

പി.എസ്.സി അഞ്ചു തസ്തികകളിലേക്കുള്ള സാധ്യതാ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്കുള്ള സാധ്യതാ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ആയ, കൊല്ലം, കോട്ടയം, വയനാട്,...

Read more

പീഡനക്കേസ്; ജലന്ധര്‍ ബിഷപിനെ ഉടന്‍ ചോദ്യം ചെയ്യും

കോട്ടയം: പീഡനക്കേസുമായി ബന്ധപ്പെട്ട് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ ഫ്രാങ്കോ മുളക്കല്‍ കേരളത്തില്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘം...

Read more

ഇടിഞ്ഞ് വീണ മണ്ണിനടിയില്‍ ഒന്നരമണിക്കൂറോളം കിടന്ന യുവതി രക്ഷപെട്ടു

അടിമാലി: ഇടിഞ്ഞ് വീണ മണ്ണിനടിയില്‍ ഒന്നരമണിക്കൂറോളം കിടന്ന യുവതി അത്ഭുതകരമായി രക്ഷപെട്ടു. അടിമാലി വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത(30)യാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് അമ്പലപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന...

Read more

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ എതിരെ പോലീസ് കേസും

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും'(ജി.എന്‍.പി.സി) ഫെയ്‌സ്ബുക്ക് ഗ്രൂപ്പിനെതിരെ പോലീസും കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ബാലാവകാശ നിയമവും സൈബര്‍...

Read more

അഭിമന്യു വധം; ഒരു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്...

Read more

സംസ്ഥാനത്ത് പതിനേഴുവരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പതിനേഴുവരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച്ച മുതല്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്കു...

Read more

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മൂന്നൂറ് കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ മുഖ്യപ്രതിയാണ്. തിങ്കളാഴ്ച...

Read more

കനത്ത മഴ; എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ...

Read more

ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.ഐക്കെതിരെ തല്‍ക്കാലം കേസെടുക്കില്ല

ചങ്ങനാശേരി: പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തല്ക്കാലം പരാതിക്കാരനെതിരേയോ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ എസ്.ഐക്കെതിരെയോ കേസെടുക്കില്ല. ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍...

Read more
Page 124 of 198 1 123 124 125 198

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.