Author: admin

Home admin
ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Post

ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാം സീസണിലെ കൊച്ചിയിലെ മത്സരങ്ങളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിനും ബംഗളൂരുവിനെതിരെയുള്ള മത്സരത്തിനും സാധാരണ നിരക്കിനേക്കാൾ കൂടുതലാണ് എല്ലാ കാറ്റഗറിയിലും. സാധാരണ 200 രൂപയക്ക് തുടങ്ങുന്ന ടിക്കറ്റിന് കൊൽക്കത്തയ്‌ക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തിലും ഡിസംബർ 31 ന് ബംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിനും 240 രൂപയാണ് നിരക്ക്. ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. 240 മുതൽ 10,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് വിൽപ്പനക്കുള്ളത്. കഴിഞ്ഞ വർഷം 200 രൂപയായിരുന്നു കൊച്ചിയിലെ മത്സരങ്ങൾക്കുള്ള...

ഐഎസ്എൽ: കൊൽക്കത്ത വിയർക്കും
Post

ഐഎസ്എൽ: കൊൽക്കത്ത വിയർക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നു വർഷത്തെ ചരിത്രത്തിൽ രണ്ടുതവണയും കിരീടം നേടിയ ടീമാണ് അറ്റ്‌ലറ്റിക്കോ ഡി കൊൽക്കത്ത. ഒന്നും മൂന്നും സീസണുകളിലായിരുന്നു കിരീടം. രണ്ടാം സീസണിൽ സെമിയിലുമെത്തി. അവിടെ ചെന്നൈയിൻ എഫ്‌സി 4-2-ന് അവരുടെ മോഹങ്ങളെ കെടുത്തി. രണ്ടുതവണയും കേരളാ ബ്ലാസ്റ്റേഴ്‌സായിരുന്നു ഫൈനലിലെ എതിരാളികൾ. ആദ്യ സീസണിൽ ഒരു ഗോളിനും മൂന്നാം സീസണിൽ ടൈബ്രേക്കറിലുമായിരുന്നു കൊൽക്കത്തയുടെ വിജയം. അടിമുടി മാറ്റങ്ങളുമായാണ് നാലാം സീസണിൽ കിരീടം നിലനിർത്താൻ അവർ ഇറങ്ങുന്നത്. കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലുണ്ടായിരുന്ന മുഴുവൻ...

മടിക്കാതെ വരവേൽക്കാം,. ഈ ഉത്തരേന്ത്യക്കാരനെ
Post

മടിക്കാതെ വരവേൽക്കാം,. ഈ ഉത്തരേന്ത്യക്കാരനെ

വെള്ളരി എന്നുകേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലോടി യെത്തുന്നത് കേരളത്തിൽ സുലഭമായി ലഭിക്കുന്ന പച്ചയും മഞ്ഞയും ഇടകലർന്ന് പല ആകൃതിയിലും വലുപ്പത്തിലുമുള്ള കായ്കളാണ്. എന്നാൽ ഇപ്പോൾ കഥ മാറി. സാലഡ് കുക്കുംബർ എന്നറിയപ്പെടുന്ന വെള്ളരിയിലെ വേറൊരു വകഭേദമായ കക്കിരി അഥവാ മുള്ളൻ വെള്ളരി ആണിപ്പോൾ താരം. ജീവിത ശൈലീ രോഗങ്ങളുടെ ഭാഗമായി മലയാളികൾ കൂടുതലായി സാലഡ് ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഈ വടക്കേയിന്ത്യക്കാരൻ കേരളത്തിലും താരമായത്. ഇതിൻറെ ഇളംകായ്കൾ പച്ചയ്ക്കു തിന്നാം. വടക്കെ ഇന്ത്യയിൽ ഇതിന് ഉഷ്ണ സമയങ്ങളിൽ...

യുവാവ്  പ്രണയം തുറന്ന് പറഞ്ഞത് 25 ഐഫോണുകൾ കൊണ്ട്
Post

യുവാവ് പ്രണയം തുറന്ന് പറഞ്ഞത് 25 ഐഫോണുകൾ കൊണ്ട്

മനസിൽ ഒളിപ്പിച്ചു വച്ച പ്രണയം കാമുകിയോട് തുറന്ന് പറയുന്നത് അതിമനോഹരം ആക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ആ ആഗ്രഹമായിരുന്നു ചൈനീസ് വീഡിയോ ഗെയിം ഡിസൈനറായ ചെൻ മിംഗിനെ ഇത്തരം വ്യത്യസ്ഥമായ വഴി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. മറ്റൊന്നുമല്ല. തന്റെ പ്രണയം തുറന്നു പറയാൻ തീരുമാനിച്ച അദ്ദേഹം പൂക്കളും ഏറ്റവും പുതിയ ഐഫോൺ എക്‌സ് ഫോണുകളും ഉപയോഗിച്ച് മനോഹരമായൊരു ഹൃദയചിഹ്നം ഒരുക്കി തന്റെ പ്രണയിനി ലീക്ക് സമ്മാനിക്കുകയായിരുന്നു. കൂടാതെ അതിനു നടുവിലായി ഒരു മോതിരവും അദ്ദേഹം വച്ചിരുന്നു. ഇരുപത്തിയഞ്ച് ഐഫോണുകൾ ഒരുമിച്ച്...

ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ സാക്കിർ നായിക്കിനെ കൈമാറാമെന്ന് മലേഷ്യ
Post

ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ സാക്കിർ നായിക്കിനെ കൈമാറാമെന്ന് മലേഷ്യ

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടു നൽകാൻ തയ്യാറാണെന്ന് മലേഷ്യ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി അറിയിച്ചു. മലേഷ്യൻ പാർലമെന്റിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. സാക്കിർ നായിക്കിനെ വിട്ടുകിട്ടാനായി മന്ത്രാലയം ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് മലേഷ്യ തങ്ങളുടെ നിലപാട് അറിയിച്ചത്. സാക്കിറിനെ വിട്ടുനൽകാൻ മലേഷ്യൻ സർക്കാരിന് താമസിയാതെ അപേക്ഷ നൽകുമെന്നും ഇതിനായുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ദിവസങ്ങൾക്കകം വിശദാംശങ്ങൾ പുറത്തുവിടുമെന്നും മന്ത്രാലയ വക്താവ് രവീഷ് കുമാർ കഴിഞ്ഞ...

അധിക ലഗേജ് ആനുകൂല്യവുമായി ഗൾഫിലെ എയർലൈൻസ്
Post

അധിക ലഗേജ് ആനുകൂല്യവുമായി ഗൾഫിലെ എയർലൈൻസ്

ഒമാൻ എയർ യാത്രക്കാർക്കു അധിക ലഗേജ് ആനുകൂല്യം നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് കിലോ അധിക ലഗേജും കൊണ്ടു പോകനായിട്ട് സാധിക്കും. യാത്രക്കാരെ ആകർഷിക്കാനാണ് ഈ നീക്കം. നിലവിൽ ഓഫ് സീസണിനായതിനാൽ ഈ സമയം പരമാവധി യാത്രക്കാരെ ആകർഷിക്കാൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലഗേജുകളിലായി 40 കിലോ വരെ കൊണ്ടു പോകാം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ സ്ഥങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡിസംബർ 15 വരെയാണ് ഓഫർ....

മഞ്ഞപത്രപ്രവർത്തനം പഠിക്കുകയാണോ ജസ്റ്റിസ് ശിവരാജൻ – എൻ.എസ്.മാധവൻ
Post

മഞ്ഞപത്രപ്രവർത്തനം പഠിക്കുകയാണോ ജസ്റ്റിസ് ശിവരാജൻ – എൻ.എസ്.മാധവൻ

കോഴിക്കോട്: സോളാർ കേസുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജൻ കമ്മീഷനെ പരിഹസിച്ച് സാഹിത്യകാരൻ എൻ.എസ്.മാധവൻ. ഒരു മുൻക്രിമിനൽ കേസ് പ്രതി നൽകിയ കത്തുകളുടെ അടിസ്ഥാനത്തിൽ ഫോൺ സെക്‌സ് സംഭാഷണങ്ങൾ കേട്ടെഴുതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് ജസ്റ്റിസ് ശിവരാജനെന്ന് എൻഎസ് മാധവൻ പരിഹസിച്ചു. .ജസ്റ്റിസ് ശിവരാജൻ മഞ്ഞപത്രപ്രവർത്തനം പഠിക്കുകയാണോയെന്നും എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു. സോളാർ കേസിൽ അഴിമതി നടന്നിരിക്കാം പക്ഷേ ലൈംഗീകപീഡനം നടന്നുവോ…? സരിതയുടെ കത്തുകൾ സർക്കാരിന് നൽകി അതിൽ അന്വേഷണം നടത്തുവാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ജ.ശിവരാജൻ. പ്രമുഖ...

മന്ത്രി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഹൈക്കോടതി
Post

മന്ത്രി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഹൈക്കോടതി

മന്ത്രി തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈയേറിയെന്ന ആരോപണത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് സർക്കാർ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോർണി കെ വി സോഹനോട് കോടതി ചോദിച്ചു. കൈയേറ്റങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്നും സാധാരണക്കാരൻ കൈയേറിയാലും ഈ നിലപാട് തന്നൊയാണോ സ്വീകരിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. പാവപ്പെട്ടവൻ ഭൂമി കൈയേറിയാൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? റോഡരികിൽ താമസിക്കുന്നവരോട് ഈ സമീപനമാണോ സർക്കാരിനുള്ളത് എന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ,...

നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ 27 ശതമാനം വർധനവ്
Post

നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ 27 ശതമാനം വർധനവ്

ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നതിൽ 27 ശതമാനം വർധനവുണ്ടായതായി ആർബിഐ റിപ്പോർട്ട്. ബാങ്ക് അടിസ്ഥാനത്തിലുള്ള കണക്കാണ് ആർബിഐ പുറത്തുവിട്ടിരിക്കുന്നത്. എടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ 2016 നവംബറിൽ പന്ത്രണ്ട് ശതമാനം വർധനവുണ്ടായിരുന്നു. എന്നാൽ സെപ്റ്റംബർ 2017 ആകുമ്‌ബോഴേക്കും 27 ശതമാനം വർധനവാണ് എടിഎം ഇടപാടുകളിലുണ്ടായിരിക്കുന്നത്. നോട്ട് കൈമാറ്റത്തിനു പകരം ഡിജിറ്റൽ സംവിധാനത്തിലൂടെ പണം കൈമാറുന്ന രീതി വ്യാപിപ്പിക്കുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായി ഉയർത്തിക്കാട്ടിയിരുന്നു.  

വേണ്ടത് യോജിച്ച പ്രക്ഷോഭം
Post

വേണ്ടത് യോജിച്ച പ്രക്ഷോഭം

500,1000 രൂപാ നോട്ടുകൾ അസാധുവാക്കുന്ന വിവരം അംബാനി, അദാനി പോലെയുള്ള സ്വന്തക്കാർക്ക് നേരത്തെ ചോർത്തിക്കൊടുത്തിരുന്നു എന്ന വസ്തുത പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലെ ബിജെപി എംഎൽഎ ഭവാനിസിംഗ് തന്നെയാണ് വിവരങ്ങൾവെളിപ്പെടുത്തിയത്. ഇക്കാര്യം സംയുക്ത പാർലിമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, തൃണമൂൽ, എഐഡിഎംകെ, ഇടതുപാർട്ടികൾ, എസ്പി പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ കൊടുങ്കാറ്റ് വിതച്ചു. കള്ളപ്പണവേട്ട എന്നതിലേറെ കോർപ്പറേറ്റുകൾക്ക് വേണ്ടി മോദി സർക്കാരിന്റെ ഒളിയജണ്ടകൾ നടപ്പാക്കുക എന്ന ലക്ഷ്യമാണ് നോട്ട് അസാധുവാക്കലിന്റെ പിന്നിൽ എന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ...